ഭര്‍ത്താവ് നവീനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ഭാവന. ‘സ്നേഹത്തിനൊരു വലിയ മാജിക്കുണ്ട്. മനസു തുറന്നു സ്നേഹിക്കുമ്പോള്‍ ആ മാജികും ചുറ്റും പരക്കും. നവീനിനു ചുറ്റും ആ സ്നേഹവും മാജിക്കുമുണ്ട്’-ഭാവന കുറിക്കുന്നു.
ഏറെ കാലത്തെ പ്രണയത്തിനു ശേഷം 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മ്മാതാവും ബിസിനസ്സുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.