ദുബായ്: ബാത്ത് ടബിൽ മുടി കുരുങ്ങിയ പത്ത് വയസുകാരിക്ക് ദാരുണാന്ത്യം. ദുബായിൽ ബര്‍ദുബായ് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. യൂറോപ്പുകാരിയായ പെണ്‍കുട്ടിയാണ് വീട്ടില്‍ സജ്ജീകരിച്ചിരുന്ന ടബില്‍ മുങ്ങി മരിച്ചത്.
വീട്ടിലെ ഹോട്ട് ടബ്ബ് ഉപയോഗിക്കാന്‍ പെണ്‍കുട്ടി അച്ഛനോട് അനുവാദം ചോദിച്ചിരുന്നു. ഏറെനേരം കഴിഞ്ഞും മകളെ കാണാതായതോടെ അച്ഛന് അന്വേഷണം തുടങ്ങി. തുടര്‍ന്നാണ് ബാത്ത് ടബ്ബില്‍ അനക്കമറ്റ നിലയില്‍ കുട്ടിയെ കണ്ടത്.
ഒരു മീറ്റര്‍ ആഴത്തിലുള്ള ടബില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടിയുടെ തല ടബിലെ അരിപ്പയില്‍ കുരുങ്ങുകയും വെള്ളത്തില്‍ മുങ്ങി താഴുകയും ആയിരുന്നു.