Breaking News

കാ​സ​ര്‍​ഗോഡ് ഗ്യാ​സ് ടാ​ങ്ക​ര്‍ മറിഞ്ഞു; പ്ര​ദേ​ശ​ത്തു നി​ന്ന് ആ​ളു​ക​ളെ മാ​റ്റി

കാസര്‍കോഡ്: കാസര്‍കോഡ് – മംഗലാപുരം ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് വാതക ചോര്‍ച്ചയുണ്ടായി. അടുക്കത്ത്ബയലിലാണ് അപകടം നടന്നത്. ഭാരത് പെട്രോളിയത്തിന്റെ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. സിലിണ്ടറിന്റെ സേഫ്റ്റി വാള്‍വില്‍ പൊട്ടലുണ്ടായതിനെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. ദേശീയ പാതയിലൂടെയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്.

കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ലെ വൈ​ദ്യു​തി പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചെ​ന്നാ​ണ് വി​വ​രം. പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​നാ വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ 1.30ഓ​ടെ​യാ​ണ് സം​ഭ​വം.

ടാങ്കര്‍ മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് അടക്കത്തുവയല്‍ യുപി സ്‌കൂളിന് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top