അമ്മയുടെ മര്‍ദ്ദനമേറ്റ് 4 വയസുകാരി മരിച്ചു. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. ദീപുവിന്റെ മകള്‍ ദിയയാണ് അമ്മ രമ്യയുടെ മര്‍ദ്ദനമേറ്റ് മരിച്ചത്. ഭക്ഷണം കഴിക്കാത്തതുകൊണ്ടാണ് കുഞ്ഞിനെ മര്‍ദ്ദിച്ചതെന്ന് രമ്യ പറഞ്ഞു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രമ്യ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. അമ്മ കുഞ്ഞിനെ കമ്പുകൊണ്ടടിച്ചെന്നാണ് കുഞ്ഞിന്റെ പിതൃസഹോദരി പറഞ്ഞത്.
തിരുവനന്തപുരം കഴക്കൂട്ടം ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരിച്ചത്. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. തലയ്ക്കും പരിക്കേറ്റതായാണ് സൂചന.
ആഹാരം കഴിച്ചില്ല ; അമ്മയുടെ മര്‍ദ്ദനമേറ്റ് നാല് വയസ്സുകാരി മരിച്ചു
By
October 6, 2019 11:50 am