തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യമെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിച്ചതില്‍ ഗൂഢലക്ഷ്യമുണ്ട്. ഹൈക്കോടതിയില്‍ നല്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. കരാറുകാരന് പലിശ കുറച്ചുനല്‍കിയത് 56 ലക്ഷം രൂപ സര്‍ക്കാരിന് നഷ്ടമുണ്ടാക്കി. അക്കൗണ്ട് ജനറലിന്റെ റിപ്പോര്‍ട്ടിലും ഇക്കാര്യമുണ്ട്. ടിഒ സൂരജ് ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനെക്കുറിച്ച് മൊഴി നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സ് പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യമെന്ന് വിജിലന്‍സ് കോടതിയില്‍
By
September 28, 2019 12:04 pm