പാലാ: പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വോട്ടു കച്ചവടം നടന്നുവെന്ന് ആരോപണവുമായി യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോം. ഏറെ പ്രതീക്ഷ പുലര്‍ത്തിയ രാമപുരത്ത് ലീഡ് മാണി സി കാപ്പന് ലഭിച്ചതോടെയാണ് വോട്ടു കച്ചവടം നടന്നതായുള്ള ആരോപണം യുഡിഎഫ് ഉയര്‍ത്തിയിരിക്കുന്നത്.
രാമപുരത്ത് എല്‍ഡിഎഫിന് ലീഡ് ലഭിച്ചത് തിരിച്ചടിയാണെന്നും ജോസ് ടോം പറഞ്ഞു.