Breaking News

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് അന്തരിച്ചു

പാരിസ്: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഴാക് ഷിറാക് അന്തരിച്ചു. 86 വയസായിരുന്നു. ഏറെനാളായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

18 വര്‍ഷം പാരീസ് നഗരത്തിന്റെ മേയര്‍, രണ്ട് തവണ ഫ്രഞ്ച് പ്രധാനമന്ത്രി, രണ്ട് തവണ പ്രസിഡന്റ് എന്നിങ്ങനെ ദീര്‍ഘകാലം ഫ്രഞ്ച് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ഷിറാക്. 1995 മുതല്‍ 2007 വരെ ഫ്രഞ്ച് പ്രസിഡന്റായും 1974 മുതല്‍ 1976 വരെയും 1986 മുതല്‍ 1988 വരെയും ഫ്രഞ്ച് പ്രധാനമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top