കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് നടത്തിയ വാദം തള്ളി വിജിലന്‍സ്. ആര്‍ഡിഎസ് പ്രോജക്ട്സിന് പലിശരഹിത മുന്‍കൂര്‍ പണം നല്കാന് മന്ത്രി ഉത്തരവിട്ടെന്ന സൂരജിന്റെ വാദം തെറ്റെന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലുള്ളത്. സൂരജിന്റെ ശുപാര്‍ശയിലാണ് മന്ത്രി മുന്‍കൂര്‍ പണം അനുവദിച്ചത്.
മന്ത്രിയുടെ നോട്ടില്‍ പലിശ ഈടാക്കാനോ ഈടാക്കാതിരിക്കാനോ നിര്‍ദ്ദേശമില്ല. ഇതില്‍ വ്യക്തത വരുത്താതെ സൂരജ് ഏഴ് ശതമാനം പലിശ നിശ്ചയിച്ച് മുന്‍കൂര്‍ പണം അനുവദിച്ചെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. മന്ത്രിയുടെ പങ്കിനെക്കുറിച്ചും പരിശോധന നടക്കുകയാണെന്നും വിജിലന്‍സ് അറിയിച്ചു.