കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റില്‍. ടി ഒ സൂരജ് അടക്കം നാല് പേരെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. പാലം നിര്‍മ്മിച്ച കമ്പനി എംഡി സുമിത് ഗോയലും കിറ്റ്കോ മുന്‍ എംഡി ബെന്നി പോളും ആര്‍ബിഡിസികെ അസി.ജനറല്‍ മാനേജര്‍ പിഡി തങ്കച്ചനും അറസ്റ്റിലായി. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നിവയാണ് കുറ്റങ്ങള്‍. ടി ഒ സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് അഴിമതി നടന്നത്.
പാലാരിവട്ടം പാലം അഴിമതി; ടി ഒ സൂരജ് അറസ്റ്റില്‍
By
August 30, 2019 1:41 pm