ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തിഹാര്‍ ജയിലിലെത്തി മുന്‍ ധനമന്ത്രി പി ചിദംബരത്തെ സന്ദര്‍ശിച്ചു. ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റിലായ ചിദംബരം സെപ്തംബര്‍ 5 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ഇന്ന് രാവിലെ മകന് കാര്‍ത്തിയും ചിദംബരത്തെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവര്‍ ചിദംബരത്തെ സന്ദര്‍ശിച്ചിരുന്നു.
ചിദംബരത്തിന്റെ അറസ്റ്റിനെ കേന്ദ്ര ഗവണ്മെന്റിന്റെ മന്ത്രവാദ വേട്ടയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തിയത്. ഐഎന്‍എക്സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചിദംബരം സിബിഐയുടെയും എന്‍ഫോഴ്സ്മെന്റിന്റെയും നിരീക്ഷണത്തിലാണ്.