റിയാദ്: സൗദി അരാംകോയുടെ പ്രധാന എണ്ണ സംസ്കരണ ശാലയില്‍ സ്ഫോടനവും തീപിടിത്തവും. ദമ്മാമിനടുത്ത് ബുഖ്യാഖിലുള്ള അരാംകോയുടെ എണ്ണ സംസ്കരണ ശാലയിലാണ് സ്ഫോടനവും തീപിടിത്തവും ഉണ്ടയത്.തീപിടിത്തം നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തിനും തീപിടിത്തിത്തിനും ഇടയാക്കിയ കാരണം വ്യക്തമല്ല.
ഡ്രോണ്‍ ആക്രമണമാണെന്ന് സംശയിക്കുന്നു. നാശനഷ്ടം സംബന്ധിച്ചും വ്യക്തതയില്ല.