ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ മാധ്യമങ്ങളെ കാണും. സമ്പദ്ഘടനയുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആണ് മാധ്യമങ്ങളെ കാണുക. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ ധന മന്ത്രിയുടെ വാർത്താസമ്മേളനം ഏറെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.
നിർണായക പ്രഖ്യാപനങ്ങൾക്ക് സാധ്യത; ധനമന്ത്രി നാളെ മാധ്യമങ്ങളെ കാണും
By
September 13, 2019 8:17 pm