Uncategorized

ഗോപു നന്തിലത്ത് ജി മാര്‍ട്ട് ഷോറൂമുകളില്‍ ആകര്‍ഷക ഓഫറുകളും സമ്മാനപദ്ധതികളും; ബമ്പര്‍ സമ്മാനമായി 10 കാറുകള്‍

കോഴിക്കോട്: ഗോപു നന്തിലത്ത് ജി മാര്‍ട്ട് ഷോറൂമുകളില്‍ ഓണാഘോഷത്തോടനുബന്ധിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന വിധം നിരവധി ഓഫറുകളും സമ്മാനപദ്ധതികളും. ഇഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ ലളിതമായ വായ്പാ വ്യവസ്ഥകളില്‍ സ്വന്തമാക്കാന്‍ ഗോപു നന്തിലത്ത് ജി മാര്‍ട്ട് അവസരമൊരുക്കുന്നു.  ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് പോക്കറ്റിന് ഇണങ്ങും വിധത്തിലുള്ള ഉല്‍പന്നങ്ങള്‍ ഗോപു നന്തിലത്ത് ജി  മാര്‍ട്ടില്‍ നിന്നും തിരഞ്ഞെടുക്കാം. കേരളത്തിലുടനീളമുള്ള 36 ഷോറൂമുകളിലൂടെ നിരവധി സമ്മാനങ്ങളാണ് ഗോപു നന്തിലത്ത് ജിമാര്‍ട്ടില്‍ കാത്തിരിക്കുന്നത്. ബമ്പര്‍ സമ്മാനമായി 10 കാറുകളും ഗോപു നന്തിലത്ത് നല്‍കും.

ഈ സീസണില്‍ 30 ശതമാനം വളര്‍ച്ചയാണ് ഇലക്ട്രോണിക്‌സ് ഗൃഹോപകരണ വിപണി ലക്ഷ്യമിടുന്നത്. ഓണക്കാല വില്‍പ്പനയിലൂടെ ഈ ലക്ഷ്യം നേടാമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. അത്തം കഴിഞ്ഞതോടെ ഗൃഹോപകരണ – ഇലക്ട്രോണിക്‌സ് വിപണി ഉണര്‍ന്നു കഴിഞ്ഞു. പ്രളയം സൃഷ്ടിച്ച മാന്ദ്യവും മാറി വരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top