പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജോസഫ് ഗ്രൂപ്പ് നേതാവ് പത്രിക നല്കി. കര്‍ഷക യൂണിയന് സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിലാണ് പത്രിക നല്‍കിയത്. സാങ്കേതിക പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് പത്രിക നല്‍കുന്നതെന്ന് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നതെന്നും ജോസ് ടോമിന്റെ പത്രിക സ്വീകരിച്ചാല്‍ പിന്‍വലിക്കുമെന്നും ജോസഫ് കണ്ടത്തില്‍ പറഞ്ഞു.
അതേസമയം ജോസഫ് കണ്ടത്തില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയാണെന്ന് പി ജെ ജോസഫ് പറഞ്ഞു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പത്രിക നല്‍കിയതെന്നും സൂക്ഷ്മ പരിശോധന കഴിഞ്ഞാല്‍ പത്രിക പിന്‍വലിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു