Breaking News

രാഹുല്‍ മത്സരിക്കുന്നത് തടയാന്‍ ചിലര്‍ ഡല്‍ഹിയില്‍ നാടകം കളിക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ചിലര്‍ ഡല്‍ഹിയില്‍ നാടകം കളിക്കുകയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടും. രാഹുല്‍ മല്‍സരിക്കണമെന്നു കേരള നേതൃത്വമാണ് ആവശ്യപ്പെട്ടത്. രാഹുലിന്റേതാണ് അന്തിമതീരുമാനമെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാഹുലിന്റെ വരവ് ചിലരെ ഭയപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും അന്തമായ കോണ്‍ഗ്രസ് വിരോധമാണെന്നും വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് വിജയസാധ്യതയെ ബാധിക്കില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top