Breaking News

വടകരയില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് കെ.കെ രമ

വടകര: ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകര സീറ്റില്‍ മത്സരിക്കാനില്ലെന്ന് ആര്‍എംപി. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു.യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടിനോട് യോജിപ്പില്ല, പി ജയരാജന്റെ തോല്‍വിയാണ് ലക്ഷ്യമെന്നും വടകരയില്‍ കൊലയാളി ജയിക്കരുതെന്നും ആര്‍എംപി നേതാക്കളായ എന്‍ വേണുവും കെകെ രമയും
പറഞ്ഞു.

ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഉള്‍പ്പെടെ പല കൊലക്കേസുകളിലും പങ്കുള്ള ആളാണ് വടകരയിലെ സിപിഎം സ്ഥാനാര്‍ഥി പി ജയരാജന്‍. ഒരു കൊലയാളി വടകരയില്‍ ജയിച്ചു പോകുന്ന സാഹചര്യം ഉണ്ടാവരുത്. ജയരാജനെതിരെ വോട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുതന്നെയാണ് ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടര്‍മാരും ചെയ്യേണ്ട കാര്യവും. അതിനാലാണ് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് കെ.കെ രമ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top