Kerala

സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അച്ചടക്കം വേണം; വി.ടി ബല്‍റാമിന് മുല്ലപ്പള്ളിയുടെ താക്കീത്

വി.ടി. ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തിനു മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അച്ചടക്കം വേണമെന്നും സഭ്യേതര പ്രയോഗങ്ങള്‍ പാടില്ലെന്നും മുല്ലപ്പള്ളി ബല്‍റാമിനു മുന്നറിയിപ്പു നല്‍കി. രാഷ്ട്രീയത്തില്‍ സമൂഹമാധ്യമങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. പക്ഷേ ഉപയോഗത്തില്‍ ജാഗ്രത വേണം. സഭ്യേതരമായ പ്രയോഗങ്ങള്‍ പാടില്ല. സ്ത്രീത്വത്തെ അപമാനിക്കരുത്. ബല്‍റാം ആരാധക വൃന്ദത്തെ ഉണ്ടാക്കുന്നതില്‍ എതിര്‍പ്പില്ല. ബല്‍റാമിന്റെ പാര്‍ട്ടി പ്രവര്‍ത്തനത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

എകെജിയെ വിമര്‍ശിച്ചുള്ള ബല്‍റാമിന്റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റിനെയും മുല്ലപ്പള്ളി വിമര്‍ശിച്ചു. എകെജി എന്ന സ്വാതന്ത്രസമര സേനാനിയുടെ സംഭാവന മറക്കാന്‍ പാടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

നേരത്തെ, സമൂഹമാധ്യമ വിവാദങ്ങളില്‍ വിമര്‍ശനമുയര്‍ത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനു നേരെ പരോക്ഷ വിമര്‍ശനവുമായി ബല്‍റാം ഫേസ്ബുക്കില്‍ രംഗത്തെത്തിയിരുന്നു. തനിക്ക് സൗകര്യമുള്ള സമയത്താണ് ഫെയ്സ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നതെന്നും ഇത് സ്വന്തം ഇഷ്ടപ്രകാരമാണെന്നുമായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top