Breaking News

ഇന്ത്യന്‍ തിരിച്ചടി; ഓഹരി വിപണി നഷ്ടത്തില്‍

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന പാക് അധീനകശ്മീരിലെ ഭീകരതാവളത്തിന് നേരെ ആക്രമണം നടത്തിയത് ഓഹരി വിപണിയെ ബാധിച്ചു. സെന്‍സെക്സ് 329 പോയന്റ് നഷ്ടത്തില്‍ 35880ലും നിഫ്റ്റി 98 പോയന്റ് താഴ്ന്ന് 10781ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 320 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1281 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിന്‍സര്‍വ്, അള്‍ട്രടെക് സിമെന്റ്, ടാറ്റ മോട്ടോഴ്സ്, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, വേദാന്ത, സിപ്ല, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top