ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക് അധീനകശ്മീരിലെ ഭീകരതാവളത്തിന് നേരെ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യോമസേനയിലെ പൈലറ്റുമാരെ അഭിവാദനം ചെയ്യുന്നതായി രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
🇮🇳 I salute the pilots of the IAF. 🇮🇳
— Rahul Gandhi (@RahulGandhi) February 26, 2019
ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലാകോട്ടിലുള്ള ജയ്ഷ ഇ മുഹമ്മദിന്റെ താവളങ്ങളില്‍ ആക്രമണം നടത്തിയത്. ഇതിനായി 12 മിറാഷ് വിമാനങ്ങളാണ് ഇന്ത്യ ഉപയോഗിച്ചത്. 1000 കിലോ സ്ഫോടകവസ്തുക്കളാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളില്‍ വര്‍ഷിച്ചത്. ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും വ്യോമസേന വൃത്തങ്ങള്‍ എഎന്‍ഐ ന്യൂസ് ഏജന്‍സിയോടാണ് തിരിച്ചടിയുടെ വിവരം വെളിപ്പെടുത്തിയത്.