ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവേശം പകരാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പത്തനംതിട്ടയിലെത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് ആദിത്യനാഥ് പത്തനംതിട്ടയിലെത്തുന്നത്.
ലോക്സഭാ മണ്ഡലങ്ങളുടെ ക്ലസ്റ്റര്‍ യോഗത്തിലും പേജ് പ്രമുഖ്മാരുടെ യോഗത്തിലും യോഗി പങ്കെടുക്കും. യോഗിക്ക് പിന്നാലെ കൂടുതല്‍ കേന്ദ്ര മന്ത്രിമാരും ജില്ലയില്‍ എത്തും. ശബരിമല വിഷയത്തിലുള്‍പ്പെടെ സ്വീകരിച്ച നിലപാടിന് ജനപിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ബിജെപി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍ താരപ്രചാരകരിലൊരാളായ യോഗി വരുന്നത് ആവേശത്തോടെയാണു നേതൃത്വം കാണുന്നത്. സംസ്ഥാനത്തെ ലോക്സഭാ മണ്ഡലങ്ങളെ നാലുവീതമുള്ള അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പിയുടെ നീക്കം.