Entertainment

നിറഞ്ഞ ചിരിയുമായി അഭിമന്യു വീണ്ടും ; നാന്‍ പെറ്റ മകന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

മഹാരാജാസ് കോളേജില്‍ മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കഥ പറയുന്ന ചിത്രം നാന്‍ പെറ്റ മകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധനമന്ത്രി തോമസ് ഐസക്ക് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വ്വഹിക്കുന്നത് സജി പാലമേലാണ്

ആലപ്പുഴ ജില്ലയിലെ പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന സജിയുടെ ആദ്യ സിനിമ ആറടി ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റുകയും 2017 ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു.

അഭിമന്യുവിന്റെ ധീരസ്മരണയ്ക്കു മുന്നില് രക്താഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ട് നാന്‍ പെറ്റ മകന്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഞാന്‍ പ്രകാശനം ചെയ്യുന്നുയെന്ന് തോമസ് ഐസക് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ബാലതാരമായിരുന്ന മിനോണ്‍ ജോണ്‍ ആണ് അഭിമന്യുവായി വേഷം ഇടുന്നത്. ശ്രീനിവാസന്‍, സിദ്ധാര്‍ത്ഥ് ശിവ,മുത്തുമണി, സരയൂ, തുടങ്ങിയവരും വേഷങ്ങളിലെത്തുന്നു. മഹാരാജാസിലും വട്ടവടയിലുമായാണ് ചിത്രീകരണം നടന്നത്. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിലാണ് ചിത്രം ഒരുക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top