പ്രേക്ഷകരുില് നിന്നും മികച്ച പ്രതികരണം നേടിയ ചിത്രമാണ് കെജിഎഫ്. ആക്ഷനും മാസ് ഡയലോഗുകളും കൊണ്ട് ത്രില്ലടിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
കെജിഎഫിന്റെ രണ്ടാം ചാപ്റ്ററില്‍ സഞ്ജയ് ദത്ത് വില്ലനായെത്തുമെന്ന വാര്‍ത്ത നടന് യാഷ് പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. ആദ്യ ചാപ്റ്ററില്‍ തന്നെ അദ്ദേഹത്തെ സമീപിച്ചിരുന്നെങ്കിലും തിരക്കായതിനാല്‍ സഞ്ജയ് ദത്ത് പിന്മാറുകയായിരുന്നു. എന്നാല്‍, രണ്ടാം ഭാഗത്തില്‍ അദ്ദേഹം ഉറപ്പായും ഉണ്ടാകുമെന്ന് യാഷ് പറഞ്ഞു. വില്ലനായ അധീര എന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക.
രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. കന്നഡ സിനിമകളില്‍ ഏറ്റവും മുതല്‍മുടക്കു കൂടിയ ചിത്രമാണ് കെ.ജി.എഫ്.