Breaking News

കഥകളി കലാകാരി ചവറ പാറുക്കുട്ടി അന്തരിച്ചു

പ്രശസ്ത കഥകളി കലാകാരി ചവറ പാറുക്കുട്ടി (75) അന്തരിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതിന് ചവറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാര്‍ധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. അഞ്ച് പതിറ്റാണുകളായി ആട്ടവിളക്കിനു മുന്നില്‍ സജീവമാണ് പാറുക്കുട്ടി.

1943 ഫെബ്രുവരി 21ന് ചവറ ചെക്കാട്ടു കിഴക്കതില്‍ എന്‍.ശങ്കരന് ആചാരിയുടെയും നാണിയമ്മയുടേയും മകളായി ജനിച്ചു. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ നൃത്തം അഭ്യസിക്കാനാരംഭിച്ചു. കോളേജിലെത്തിയതോടെ കഥകളി പഠനത്തിലേക്കും തിരിഞ്ഞു.

പുരുഷ കലാകാരന്മാര്‍ അരങ്ങുവാണ കഥകളി വേദിയില്‍ പാറുക്കുട്ടി പുലര്‍ത്തിയ അര്‍പ്പണവും പരിശ്രമവുമാണ് അവരെ ശ്രദ്ധേയയാക്കിയത്.
പൂതനാമോക്ഷത്തിലെ ലളിതപൂതനയായി അരങ്ങേറ്റം നടത്തിയ പാറുക്കുട്ടി പിന്നീട് ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തില്‍ ചേര്‍ന്ന് വിവിധ സ്ത്രീവേഷങ്ങള്‍ ചെയ്തു.

പോരുവഴി ഗോപാലപിള്ളയാശാനില് നിന്ന് കൂടുതല് വേഷങ്ങള് പരിശീലിച്ചു. കഥകളിയിലെ ചുവന്ന താടി ഒഴികെ എല്ലാ വേഷങ്ങളും അവതരിപ്പിച്ചു.

ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം ഗോപി, കോട്ടക്കല് ശിവരാമന് തുടങ്ങിയ പ്രസിദ്ധനടന്മാര്‍ക്കൊപ്പം പാറുക്കുട്ടി അരങ്ങത്തുവന്നിട്ടുണ്ട്. പാറുക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി ‘ചവറ പാറുക്കുട്ടി: കഥകളിയിലെ സ്ത്രീപര്വം’ എന്ന ഡോക്യൂമെന്ററി പുറത്തുവന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top