Breaking News

മഞ്ഞു വീഴ്ച; കുല്‍ഗാമില്‍ 10 പോലീസുകാര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: ശ്രീനഗര്‍-ജമ്മു ഹൈവേയിലെ ജവഹര്‍ ടണലിലുണ്ടായ മഞ്ഞു വീഴ്ചയില്‍ 10 പോലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ജവഹര്‍ ടണലിന്റെ വടക്ക് പ്രദേശത്താണ് കനത്ത മഞ്ഞു വീഴ്ചയില്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ബുധനാഴ്ച മുതല്‍ കുല്‍ഗാമിലും തെക്കന്‍ കാശ്മീരിലും കനത്തമഞ്ഞുവീഴ്ചയാണ്. ചിലയിടങ്ങളില്‍ അഞ്ചടിയോളം ഉയരത്തില്‍ വരെ മഞ്ഞുവീഴ്ചയുണ്ട്. അനന്തനാഗ്, ബന്ദിപോര്‍, ബാരമുള്ള, കുപ്വാര തുടങ്ങിയ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top