Kerala

പ്രധാനമന്ത്രി കൊച്ചിയിലെത്തി; മുഖ്യമന്ത്രിയും മറ്റൊരു വിമാനത്തില്‍ കൊച്ചിയിലെത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. കൊച്ചിന്‍ റിഫൈനറി വികസന പദ്ധതിയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രിയുടെ ആദ്യപരിപാടി. കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്റര്‍ മാര്‍ഗം രാജഗിരി ഗ്രൗണ്ടിലെത്തുകയും അവിടുന്ന് വാഹനമാര്‍ഗം ഉദ്ഘാടന വേദിയിലെത്തുകയും ചെയ്തു.

ചടങ്ങില്‍ പങ്കെടുക്കാന്‍ കൊച്ചിയിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രിയുടെ വിമാനത്തിന് തകരാര്‍ കണ്ടെത്തി തിരിച്ചിറക്കിയെങ്കിലും വ്യോമസേനയുടെ മറ്റൊരു വിമാനത്തില്‍ അദ്ദേഹം കൊച്ചിയിലെത്തി. പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കില്ല എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകളെങ്കിലും കൃത്യസമയത്ത് അദ്ദേഹം വേദിയിലെത്തുകയായിരുന്നു.

ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്സിന്റെ സമര്‍പ്പണ ചടങ്ങിനു ശേഷം പെട്രോ കെമിക്കല്‍ കോംപ്ലക്‌സിന്റെ ശിലാസ്ഥാപനവുംപ്രധാനമന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് തൃശൂര്‍ നടക്കുന്ന യുവമോര്‍ച്ച സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.

പ്രധാനമന്ത്രിയുമായി ബി.ജെ.പി. നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തുമെങ്കിലും രാഷ്ട്രീയചര്‍ച്ചകള്‍ക്ക് സാധ്യതയില്ല. എന്നാല്‍ രാഷ്ട്രീയ പരിപാടിയില്‍ പ്രസംഗിക്കുന്ന മോദി ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ പ്രതികരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top