സിനിമയില്‍ വിവാദങ്ങള്‍ക്കൊണ്ട് നിറയുമ്പോഴും ജീവിതം ആഘോഷപൂരിതമാക്കുകയാണ് മലയാളത്തിന്റെ ജനപ്രിയ നായകന് ദിലീപ്. സ്വപ്നവാഹനം സ്വന്തമാക്കിയാണ് താരം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
ലോകത്തിലെ ഏറ്റവുമധികം നീളവും വീല്‍ബേസുമുള്ള ഏറ്റവും ആഡംബരം നിറഞ്ഞ വാഹനം. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ലിയുവിന്റെ സെവന് സീരീസെന്ന സ്വപ്നവാഹനമാണ് ദിലീപ് സ്വന്തമാക്കിയിരിക്കുന്നത്. ദിലീപും അമ്മയും ചേര്‍ന്നാണ് വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്.
പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ നാലോളം വകഭേദങ്ങളിലെത്തുന്ന വാഹനം ചെന്നൈയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും ആഡംബര സെഡാനാണ് 7 സീരീസ്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ട്വിന്‍പവര്‍ ടര്‍ബോ എന്ജിന് ടെക്നോളജിയാണ് 7 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം ഒന്നരക്കോടി മുതലാണ് വാഹനങ്ങളുടെ കേരളത്തിലെ എക്സ്ഷോറൂം വില.
ഫ്രൊഫസര്‍ ഡിങ്കന് എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് ദിലീപ് ഇപ്പോള്‍.അടുത്തിടെ നടന് ടൊവിനോയും സെവന് സീരീസ് സ്വന്തമാക്കിയിരുന്നു.