Kerala

ബേബിക്കും മക്കള്‍ക്കും തല ചായ്ക്കാന്‍ ജോയ് ഹോംസ് ഒരുക്കുന്ന സ്‌നേഹഭവനം

ജോയ് ഹോംസ് ഒരുക്കുന്ന സ്‌നേഹഭവനത്തില്‍ ഇനി ബേബിക്കും മക്കള്‍ക്കും തലചായ്ക്കാം. ജോയ് ഹോംസ് അങ്കമാലി യൂണിറ്റ് ഏഴാമത് വീടിന്റെ തറക്കല്ലിടല്‍ ചടങ്ങ് കാലടി ചെങ്കല്ലില്‍ നടന്നു. പരേതനായ മാര്‍ട്ടിന്റെ ഭാര്യ ബേബിക്കും മക്കള്‍ക്കുമാണ് വീട് ലഭിക്കുന്നത്. സര്‍ക്കാര്‍ ധനസഹായ ലിസ്റ്റില്‍ നിന്ന് പുറത്തുപോയതിനെതിരെ നാട്ടുകാര്‍ ഇടപെട്ട് അപ്പീല്‍ നല്‍കിയിരിക്കുന്ന അവസരത്തിലാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ അനിവാര്യ ഇടപെടല്‍.

കാലടി പളളി വികാരി ജോസഫ് താമരവേലി വീടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ തുകയുടെ ആദ്യഗഡുവായ ഒരു ലക്ഷം രൂപ ചടങ്ങില്‍ കൈമാറി.

പ്രളയാനന്തരം കേരളത്തിലെ സ്ഥിതിഗതികള്‍ കാണുമ്പോള്‍, കബീര്‍ദാസ് പറഞ്ഞ വെളളത്തില്‍ ജീവിക്കുന്ന മീനുകള്‍ക്ക് ദാഹിക്കുന്നു എന്നറിയുമ്പോഴുളള ചിരിയാണ് ദൈവത്തെ കാടിലും പുഴയിലും അന്വേഷിക്കുന്നവരോട് എനിക്കുളളതെന്ന് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പി.പി ജോസ് പറഞ്ഞു. അധികം വൈകിപ്പിക്കാതെ തന്നെ വീടിന്റെ നിര്‍മ്മാണം കോണ്‍ട്രാക്ടര്‍ പൂര്‍ത്തിയാക്കി തരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ശിലാസ്ഥാപന ചടങ്ങില്‍ കാലടി പഞ്ചായത്ത് പ്രസിഡന്റ് എ.പി ലോനപ്പന്‍, വാര്‍ഡ് മെമ്പര്‍ ആല്‍ബിന്‍ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top