Cricket

രഞ്ജി ട്രോഫി സെമിയില്‍ വിദര്‍ഭയോട് തകര്‍ന്നടിഞ്ഞ് കേരളം

വയനാട്: രഞ്ജി ട്രോഫി സെമി മത്സരത്തില്‍ വിദര്‍ഭയ്‌ക്കെതിരെ തകര്‍ന്നടിഞ്ഞ് കേരളം. ആദ്യ ഇന്നിങ്‌സില്‍ 28.4 ഓവറില്‍ 106 റണ്‍സിന് കേരളം പുറത്തായി. ഉമേഷ് യാദവിന്റെ കരുത്തന്‍ ബോംളിഗിനു മുന്‍പില്‍ കേരള ബാറ്റസ്മാന്‍മാര്‍ അടിയറവ് പറയുകയായിരുന്നു. 2 ഓവറില്‍ 48 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് ഉമേഷ് യാദവ് നേടിയത്.

ഉമേഷ് യാദവ് ഏഴ് വിക്കറ്റും രജനീഷ് ഗുര്‍ബാനി രണ്ട് വിക്കറ്റും നേടി. മുഹമ്മദ് അസ്ഹറുദ്ദീന്‍ (8), സിജോമോന്‍ ജോസഫ് (0), വിനൂപ് മനോഹരന്‍ (0), അരുണ്‍ കാര്‍ത്തിക്ക് (4), ജലജ് സക്സേന (7), ബേസില്‍ തമ്ബി (10), സന്ദീപ് വാര്യര്‍ (0) എന്നിവരെയാണ് ഉമേഷ് പുറത്താക്കിയത്. കഴിഞ്ഞ കളിയില്‍ ഗുജറാത്തിനെ 113ന് റണ്‍സിന് തോല്‍പിച്ചാണ് കേരളം സെമി ഫൈനലില്‍ കടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top