ചൊവ്വാഴ്ച വ്യാപാരമവസാനിക്കുമ്പോള്‍ വിപണി താഴേക്ക്. സെന്‍സെക്സ് 134 പോയിന്റ് നേട്ടത്തില്‍ 36444 ലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 39 പോയിന്റ് കുറഞ്ഞ് 10922 ലാണ് വ്യാപാരമവസാനിപ്പിച്ചത്. ഏഷ്യന്‍ വിപണി ദുര്‍ബലമായതിന്റെ ചുവടൊപ്പിച്ചാണ് ഇന്ത്യന്‍ വിപണിയിലും മാന്ദ്യം നിലനിന്നത്.
ഓട്ടോ, മെറ്റല്‍, പൊതുമേഖല ബാങ്കുകള്‍ എന്നീ ഓഹരികളുടെ വിലയിടിവാണ് വിപണിയെ ദുര്‍ബലമാക്കിയത്. നിഫ്റ്റിയിലെ വേദാന്ത, ടാറ്റാ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികള്‍ക്ക് 3.7 മുതല്‍ 3.3 ശതമാനം വിലയിടിഞ്ഞു.
കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ്മ ഓഹരികള്‍ മുന്നേറ്റമുണ്ടാക്കി. അഞ്ച് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവിലാണ് ഇന്ന് വിപണി മാന്ദ്യത്തിലായത്.
ക്രൂഡ് ഓയിലിന്റെ വിലയിടിവ്, ചൈനീസ് സമ്പദ്വ്യവസ്ഥയിലെ മുരടിപ്പ് എന്നീ പ്രതികൂല ഘടകങ്ങള്‍ ആഗോളവിപണിയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കുകയാണ്.