Entertainment

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ധൃതി കൂടിപ്പോയെന്ന് പ്രകാശ് രാജ്

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ധൃതി കൂടിപ്പോയെന്ന് നടന്‍ പ്രകാശ് രാജ്. സാഹചര്യം മനസിലാക്കി സമയമെടുത്തായിരുന്നു വിധി നടപ്പാക്കേണ്ടിയിരുന്നതെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

ശബരിമലയെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു. എല്ലാ വശവും പരിശോധിച്ച ശേഷമായിരുന്നു സുപ്രീം കോടതി വിധി നടപ്പാക്കേണ്ടിയിരുന്നത്. സര്‍ക്കാരിന്റെ തിടുക്കം ബിജെപിക്ക് സുവര്‍ണാവസരമായെന്നും പ്രകാശ് രാജ് പറഞ്ഞു.

മീടു ക്യാമ്പയന്‍ ഫാഷനാണെന്ന മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റായിപ്പോയി, സാമൂഹ്യ വിഷയങ്ങളിലെ പ്രതികരണങ്ങളില്‍ മോഹന്‍ലാല്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്രനായി ജനവധി തേടുമെന്നും പ്രകാശ് രാജ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top