Entertainment

സിനിമയില്‍ ഡയലോഗ് എഴുതുന്നവര്‍ ഇപ്പോള്‍ ഡബ്ല്യു.സി.സിയെ പേടിച്ചു തുടങ്ങിയിട്ടുണ്ട്; റിമ കല്ലിങ്കല്‍

സിനിമയില്‍ ഡയലോഗ് എഴുതുന്നവര്‍ ഇപ്പോള്‍ ഡബ്ല്യു.സി.സിയെ (വിമെന്‍ ഇന്‍ സിനിമ കളക്ടീവ്) പേടിച്ചു തുടങ്ങിയിട്ടുണ്ടെന്ന് നടി റിമ കല്ലിങ്കല്‍. തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് റിമ ഇക്കാര്യം പരാമര്‍ശിച്ചത്.

‘സുഡാനി ഫ്രം നൈജീരിയ എഴുതിയ മുഹസില്‍ പാലേരി ഒരിക്കല്‍ ഡയലോഗ് എഴുതുമ്പോള്‍ ഡബ്ല്യു.സി.സിയ്ക്ക് ഓകെ ആയിരിക്കുമോ എന്ന് ആലോചിക്കണം’ എന്ന് പറഞ്ഞതായാണ് റിമ വേദിയില്‍ പറഞ്ഞത്.

ഫിലിം ഫെസ്റ്റിവല്‍, അവാര്‍ഡ് നിശ തുടങ്ങിയവയും സ്വന്തമായി നടത്താന്‍ ഡബ്ല്യു.സി.സി ആലോചിക്കുന്നുണ്ടെന്നും ഞങ്ങളെ ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. അതൊരു കോംപ്ലിമെന്റായാണ് കാണുന്നതെന്നും റിമ പറഞ്ഞു.

മാത്രമല്ല, ഇത്രയും വലുതായ ഒരു മൂവി ഇന്‍ഡസ്ട്രിക്ക് നടപ്പിലാക്കേണ്ടതായ ഒരു മാനുവല്‍ ഇല്ല എന്നുള്ളതാണ് സത്യമെന്നും ഇപ്പോള്‍ അത് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഡബ്ല്യു.സി.സിയെന്നും റിമ വ്യക്തമാക്കി.

കടപ്പാട് കേരള കൗമുദി
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top