Entertainment

സംവിധാനത്തിലേക്ക് ചുവടുവെച്ച് നടന്‍ നീരജ് മാധവ്

വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ യുവാക്കളുടെ ഹരമായി മാറിയ യുവതാരം നീരജ് മാധവ് സിനിമാ സംവിധാനത്തിലേക്ക് ചുവടുവെയ്ക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് നീരജ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.

സഹോദരന്‍ നവനീത് മാധവിനൊപ്പമാണ് നീരജ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. താന്‍ സംവിധായകനാകണമെന്ന മോഹവുമായി എത്തി നടനായ ആളാണെന്നും സഹോദരന്‍ നവനീത് മാധവിനൊപ്പം ഈ വര്‍ഷം സിനിമ സംവിധാനം ചെയ്യുമെന്നും നീരജ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.

ഏറെ നാളായി നീരജിന്റെ മനസിലുണ്ടായിരുന്ന ത്രെഡാണ് സിനിമയാകുന്നതെന്ന് സഹോദരന്‍ നവനീത് പറഞ്ഞു. സംഗീതത്തിനും ആക്ഷനും പ്രാധാന്യമുള്ളതായിരിക്കും ചിത്രം. സിനിമയെക്കുറിച്ചുള്ള മറ്റുവിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ഇരുവരും അറിയിച്ചു.

.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top