Kerala

സാമ്പത്തിക സംവരണത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രിക്ക് ജി.സുകുമാരന്‍ നായരുടെ കത്ത്

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണം നടപ്പാക്കിയതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ കത്ത്. മോദിയുടെ നേതൃത്വത്തിന് എല്ലാ പ്രാര്‍ഥനകളുമുണ്ടെന്ന് പരാമര്‍ശിക്കുന്ന കത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയില്‍ പാസ്സായതിന് തൊട്ടു പിന്നാലെയാണ് ജി സുകുമാരന്‍ നായര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ എന്‍എസ്എസുമായി കൂടുതല്‍ അടുക്കാന്‍ വഴിതുറക്കുന്നതാണ് കത്തെന്ന് ബിജെപി ദേശീയ നേതാക്കള്‍ വിലയിരുത്തുന്നു.

മുന്നാക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ എന്‍എസ്എസ് പ്രശംസിച്ചിരുന്നു.

സാമൂഹിക നീതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീതി ബോധവും ഇച്ഛാശക്തിയുമാണ് തീരുമാനത്തിലൂടെ തെളിയിച്ചിരിക്കുന്നതെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top