തിരുവനന്തപുരം: ലേസര്‍ ലൈറ്റുകളുള്ള ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടിക്കു പിന്നാലെ സിനിമാ പോസ്റ്ററുകള്‍ പതിച്ചിട്ടുള്ള ബസുകള്‍ പൊക്കാനും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്.
ബസുകളുടെ പുറമേയുള്ള സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും നീക്കംചെയ്യാനാണ് ഉത്തരവ്. മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ചിത്രങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നതിനെത്തുടര്‍ന്നാണ് നടപടി.
ജനുവരി 31-നുള്ളില്‍ ഈ ചിത്രങ്ങള്‍ നീക്കംചെയ്യാത്ത വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകാനാണ് അധികൃതരുടെ നീക്കം.