മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ ഇളവു തേടി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍. താന്‍ കെട്ടു നിറച്ചിട്ടുണ്ടെന്നും ദര്‍ശനം നടത്തേണ്ടതുണ്ടെന്നും സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ശബരിമലയില്‍ ഇപ്പോള്‍ സ്ഥിതികള്‍ ശാന്തമാണെന്നും അത് തകര്‍ക്കുമോ എന്നുമായിരുന്നു സുരേന്ദ്രനോട് കോടതി ചോദിച്ചത്. ഈ സീസണില്‍ തന്നെ പോകണോ എന്ന് വ്യക്തമാക്കണമെന്നും ഏതെങ്കിലും ഒന്നാം തീയതി ശബരിമല ദര്‍ശനം നടത്തിയാല്‍ മതിയാകില്ലേ എന്നും കോടതി ആരാഞ്ഞു.
ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് പ്രതിയുടെ ഭാഗത്തുനിന്ന് ഉള്ളതെന്നും ഈ സീസണില്‍ ദര്‍ശനം അനുവദിക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
സുരേന്ദ്രന്റെ ഹര്‍ജി വരുന്ന തിങ്കളാഴ്ച പരിഗണിക്കുന്നതിന് മാറ്റിവച്ചു.
ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ വധിക്കാന്‍ കേസിലാണ് ബിജെപി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റു ചെയ്തത്. 23 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം കര്‍ശന ഉപാധികളോടെയാണു സുരേന്ദ്രന് ജാമ്യം ലഭിച്ചത്.