തിരുവനന്തപുരം: നെടുമങ്ങാട് ആര്.എസ്.എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വാള്, കത്തി, ദണ്ഡ് തുടങ്ങിയ ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.
നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ആര്‍എസ്എസ് ജില്ലാ പ്രചാരകിന്റെ നേതൃത്വത്തില്‍ ബോംബേറുണ്ടായതിന് പിന്നാലെയാണ് ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡിനെത്തിയത്.