Entertainment

രണ്ടുപേര്‍ തമ്മില്‍ സ്‌നേഹമുണ്ടെങ്കില്‍ പരസ്യമായി ചുംബിക്കുന്നതില്‍ തെറ്റില്ല; ടൊവിനോ തോമസ്

കൊച്ചി: രണ്ടുപേര്‍ തമ്മില്‍ സ്‌നേഹമുണ്ടെങ്കില്‍ പരസ്യമായി ചുംബിക്കുന്നതില്‍ തെറ്റില്ലെന്ന് യുവതാരം ടൊവിനോ തോമസ്. മനോരമ ന്യൂസ് ചാനലിന്റെ ‘നേരെ ചൊവ്വേ’യില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.

‘ രണ്ടുപേര്‍ തമ്മില്‍ സ്‌നേഹമുണ്ടെങ്കില്‍ പരസ്യമായി ചുംബിക്കുന്നതില്‍ തെറ്റില്ല. പക്ഷേ ഒരു പ്രതിഷേധത്തിന്റെ ഭാഗമായി വിലകുറച്ച് കാണേണ്ട ഒന്നല്ല ചുംബനം. എല്ലാവരും എല്ലാവരെയും ചുംബിക്കുന്ന കാര്യമുണ്ടോ? പരസ്പരം സ്‌നേഹിക്കുന്നവര്‍ ചുംബിക്കട്ടെ’ എന്ന് ടൊവിനോ പറയുന്നു.

മായാനദിയിലെ ഏറെ ചര്‍ച്ചയായ ‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്നത് സത്യാവസ്ഥയാണെന്നും ഈ ഡയലോഗ് പറയാന്‍ സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും കഴിയണം. അത് അംഗീകരിക്കാന്‍ കഴിയണം. ഇവിടെ ഒരു പുരുഷന്‍ ‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന് പറഞ്ഞാല്‍ കലാപമുണ്ടാകില്ലേ’ എന്നും ടൊവിനോ ചോദിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top