കോട്ടയം: കോട്ടയത്ത് കാരള്‍ സംഘം ആക്രമിക്കപ്പെട്ട സംഭവത്തില്‍ എസ്.പി ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും പങ്കെടുത്ത മാര്‍ച്ചിലാണ് സംഘര്‍ഷം.
കോട്ടയം പത്താമുട്ടം പള്ളിയില്‍ അഭയം തേടിയ കുടുംബങ്ങള്‍ക്ക് നീതിലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. പിന്നാലെ പൊലീസ് ലാത്തിവീശുകയായിരുന്നു.
ഉമ്മന്‍ചാണ്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പാണ് സംഘര്‍ഷം ഉണ്ടായത്. വാഹനം കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.