ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്തുണയുമായി തമിഴ്നാട്ടില്‍ നിന്നുളള ബാന്‍ഡിന്റെ ഗാനം വൈറലാകുന്നു. പ്രശസ്ത സംവിധായകന് പാ രഞ്ജിത്തിന്റെ മ്യൂസിക് ബാന്‍ഡായ കാസ്റ്റ്ലസ് കളക്ടീവാണ് ഗാനമാലപിച്ച് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.
‘കലയും സംഗീതവും കൊണ്ട് രാഷ്ട്രീയ അവബോധം ഉണ്ടാക്കുക’ എന്ന ലക്ഷ്യമാണ് ഗാനത്തിന്റെ അവതരണത്തിനു പിന്നിലെന്ന് ബാന്‍ഡ് പറയുന്നു. ബാന്‍ഡിന്റെ സംഘത്തില്‍ 19 പേരാണ് ഉള്ളത്. പത്തൊമ്പാതാം നൂറ്റാണ്ടിലെ എഴുത്തുകാരനായ സി ഇയോതൈ തസ് ഉപയോഗിച്ച ‘ജാതിഇലത്തു തമിഴ് വര്‍ഗല്‍’ (ജാതി ഇല്ലാത്ത തമിഴ് ജനത) എന്നി പ്രയോഗമാണ് ‘കാസ്റ്റ്ലസ് കളക്ടീവ്’ എന്ന പേരിനു കാരണമായത്. അതേസമയം ഗാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.