Entertainment

ലാലേട്ടന്റെ കൂടെ അഭിനയിക്കണമെന്ന് സണ്ണി ലിയോണ്‍; അമ്പരന്ന് സംവിധായകനും നിര്‍മ്മാതാവും

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഒരു ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മലയാളത്തിലെ പ്രമുഖ സംവിധായകനേയും നിര്‍മ്മാതാവിനേയും ഞെട്ടിച്ച ചോദ്യം ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തതോടെ ചോദ്യം കേറിയങ് ഹിറ്റായി.

സംഭവം വേറൊന്നും അല്ല, മലയാളത്തിലെ പ്രമുഖ സംവിധായകനും നിര്‍മാതാവും സണ്ണി ലിയോണുമായി നടത്തിയ ചര്‍ച്ചകള്‍ക്കിടെ ‘ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ പറ്റുമോ?’ എന്ന് സണ്ണി ലിയോണ്‍ ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇവര്‍ സുഹൃത്തുക്കളോട് വിവരം പങ്കുവെച്ചതോടെയാണ് വാര്‍ത്ത പുറംലോകമറിയുന്നത്. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

മമ്മൂട്ടി നായകനാകുന്ന മധുരാജയില്‍ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ് ഉണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇപ്പോള്‍ ഈ വര്‍ത്തയും പ്രചരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top