തിരുവനന്തപുരം: പി.കെ കുഞ്ഞാലിക്കുട്ടി മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട വിവാദത്തില്‍ മറുപടിയുമായി ഇ.ടി മുഹമ്മദ് ബഷീര്‍. കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മുത്തലാഖ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ എത്താനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി നേരത്തെ അറിയിച്ചിരുന്നതായും കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച ശേഷമാണ് താന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
മുത്തലാഖ് വിഷയത്തില്‍ മുസ്ലീം ലീഗ് നിലപാടിലെ മൂര്‍ച്ച കുറഞ്ഞിട്ടില്ല, സംഭവുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടാക്കിയവര്‍ക്ക് സദുദ്ദേശമല്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.