ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് പാലം ‘ബോഗിബീല്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയില്‍പാതയുമാണുള്ളത്.
4.9 കിലോമീറ്റര്‍ ദൂരമുള്ള പാലം 5900 കോടി രൂപ ചെലവിട്ടാണു നിര്‍മിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്ന് 32 മീറ്റര്‍ ഉയരമാണു പാലത്തിനുള്ളത്. പാലം യാഥാര്‍ഥ്യമായതോടെ ഇനി അരുണാചലിലേക്ക് വേഗത്തില്‍ സൈന്യത്തെ എത്തിക്കാന്‍ ഇന്ത്യക്കു കഴിയും.