Kerala

അതിരുകടക്കുന്നു; ടിക് ടോക്ക് തെറിവിളികള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

കോഴിക്കോട്: ഫേസ്ബുക്ക്,വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, ടിക് ടോക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ തെറിവിളികള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പോലീസിന്റെ പ്രതികരണം.

സാമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ലൈവ് വീഡിയോകളും ടിക് ടോക് വീഡീയോകളും കുലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സഭ്യതയും മാന്യതയും പുലര്‍ത്തണമെന്നുമാണ് കേരളാ പോലീസ് ആവശ്യപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top