Kerala

പിന്നൊട്ടില്ലെന്ന് മനിതി; ശരണപാതയില്‍ വഴിതടഞ്ഞ് നാമജപപ്രതിഷേധക്കാര്‍

പമ്പ: ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുമതി നല്‍കി കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു.

തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനിതി എന്ന സ്ത്രീ സംഘടനയുടെ നേതൃത്വത്തില്‍ ആറ് പേരാണ് മല ചവിട്ടി അയ്യപ്പ ദര്‍ശനത്തിനെത്തിയത്. കനത്ത പൊലീസ് കാവലിലാണ് ഇവര്‍ പമ്പയിലെത്തിയത്. പമ്പയില്‍ ഗണപതി കോവിലില്‍ നിന്നും കെട്ടുനിറയ്ക്കാന്‍ ഇവര്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും പരികര്‍മ്മികള്‍ കെട്ടുനിറച്ച് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സംഘത്തിലെ മുതിര്‍ന്ന അംഗം കെട്ടുനിറച്ച് നല്‍കുകയായിരുന്നു.

എന്നാല്‍ പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്നും മുന്നൂറ് മീറ്റര്‍ എത്തിയപ്പോഴേക്കും പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മനിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ പിന്മാറില്ലെന്ന് ഉറപ്പിച്ച് പമ്പയില്‍ കുത്തിയിരിക്കുകയാണ്. ശരണപാതയുടെ തുടക്കത്തില്‍ നൂറിലേറെപ്പേര്‍ വഴിതടഞ്ഞ് നാമജപപ്രതിഷേധവുമായി നിലയുറപ്പിച്ചിട്ടുണ്ട്.

അതേസമയം, വയനാട്ടില്‍ നിന്നുള്ള ആദിവാസി നേതാവ് അമ്മിണിയും ഇവര്‍ക്കൊപ്പം ചേരാന്‍ പമ്പയിലേക്ക് തിരിച്ചിട്ടുണ്ട്. ചെറുസംഘങ്ങളായി കൂടുതല്‍ പേര്‍ എത്തുമെന്നും മനിതി നേതാവ് സെല്‍വി പറഞ്ഞു. ആക്ടിവിസ്റ്റുകളല്ല വിശ്വാസികളാണ് സംഘത്തിലുള്ളതെന്നും അവര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top