കവിയൂര്‍ പീഡനക്കേസില്‍ മുന്‍ നിലപാട് തിരുത്തി സിബിഐ. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാല്‍ പ്രതി പിതാവാണെന്ന് ഉറപ്പില്ലെന്നുമാണ് സിബിഐയുടെ പുതിയ കണ്ടെത്തല്‍. കേസിലെ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു.
കേസുമായി ബന്ധപ്പെട്ട ആദ്യ റിപ്പോര്‍ട്ടുകള്‍ കോടതി നേരത്തേ തള്ളിയിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പിതാവാണെന്നത് സംശയം മാത്രമാണെന്നും കേസില്‍ ബാഹ്യ ഇടപെടലില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് സിബിഐയുടെ ആദ്യ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.