ഫുട്ബോള്‍ താരം ഐ.എം.വിജയന്റെ സഹോദരന് കൃഷ്ണന് (വിജു-52) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തിന് തൃശൂര്‍ വടക്കേസ്റ്റാന്‍ഡില്‍ വച്ച് വിജു സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിജുവിനെ ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന എആര്‍ ക്യാമ്പിലെ പോലീസുകരനും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നുപുലര്‍ച്ചെ ഒന്നരയോടെ മരണപ്പെടുകയായിരുന്നു.
ഐ.എം.വിജയന്റെ സഹോദരന് വാഹനാപകടത്തില്‍ മരിച്ചു
By
December 15, 2018 10:52 am