Entertainment

‘ദ് അയണ്‍ലേഡി’ ; ജയലളിതയായി നിത്യ മേനോന്‍ എത്തുന്നു

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന അയേണ്‍ ലേഡി എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പോസ്റ്ററിലെ നിത്യയുടെ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. മിഷ്‌കിന്റെ അസോസിയേറ്റ് ആയിരുന്ന എ പ്രിയദര്‍ശിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നടി നിത്യാ മേനോനാണ് ജയലളിതയായി വേഷമിടുന്നത്.

പേപ്പര്‍ടെയില്‍ പിക്ചേഴ്സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019 ഫെബ്രുവരി 24 ജയലളിതയുടെ ജന്മദിനത്തില്‍ അയേണ്‍ ലേഡി ചിത്രീകരണം ആരംഭിക്കും. ഇതുകൂടാതെ എ എല്‍ വിജയ്, ഭാരതിരാജ എന്നീ സംവിധായകരും ജയലളിതയുടെ ജീവിതം സിനിമയാക്കാനുള്ള ഒരുക്കത്തിലാണ്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top