Entertainment

ഇന്നേവരെ ഒരു മലയാള സിനിമയ്ക്കും കിട്ടാത്ത വമ്പന്‍ റിലീസ്; ഒടിയന്‍ 3500 തീയേറ്ററുകളില്‍

ഇന്നേവരെ ഒരു മലയാള സിനിമയ്ക്കും കിട്ടാത്ത വമ്പന്‍ റിലീസിനൊരുങ്ങി മോഹന്‍ലാല്‍ ചിത്രം ഒടിയന്‍. ബ്രഹ്മാണ്ഡ റിലീസിനായി ഇനി ഒന്‍പത് ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ചിത്രത്തിന്റെ ആഗോളതലത്തിലുള്ള സ്‌ക്രീന്‍ കൗണ്ട് കേട്ടാല്‍ എല്ലാവരും അമ്പരന്ന് പോകും.

ഫ്രാന്‍സ്, അയര്‍ലന്റ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ജപ്പാന്‍, ഉക്രെയ്ന്‍, ലാത്വിയ തുടങ്ങി ലോകത്താകമാനം 3500 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, കേരളത്തില്‍ എത്ര തീയേറ്ററുകള്‍ ഉണ്ടാവുമെന്ന് അന്തിമതീരുമാനം എടുത്തിട്ടില്ല. ആദ്യദിനം റിലീസ് ചെയ്യാത്ത നിരവധി രാജ്യങ്ങളില്‍ ഒടിയന്‍ ഡിസംബര്‍ 14ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ സെന്‍സറിംഗ് ഇന്ന് നടക്കും. അതിന് ശേഷമാവും കേരളത്തിലെ റിലീസിംഗ് സെന്ററുകളുടെ എണ്ണത്തില്‍ തീരുമാനമെടുക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top