പൂനെ: ഹെല്‍മറ്റില്ലാതെ ബൈക്കില്‍ എത്തുന്നവര്‍ക്ക് ഇനിമുതല്‍ പെട്രോള്‍ നല്‍കരുതെന്ന് പമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കാനൊരുങ്ങി പൂനെ പോലീസ്. 2019 ജനുവരി ഒന്ന് മുതല്‍ ഈ സംവിധാനം നടപ്പാക്കാനാണ് തീരുമാനം.
ഇങ്ങനെ ഇന്ധനം നല്കാതിരുന്നാല് ഒരുപരിധിവരെ ഹെല്‍മറ്റ് ഉപയോഗം ഉറപ്പാക്കാമെന്നാണ് പോലീസ് കരുതുന്നത്.
ഹെല്‍മറ്റ് പരിശോധന ഉള്‍പ്പെടെയുള്ള വാഹന പരിശോധനകള്‍ക്കായി പ്രത്യേകം പോലീസ് സംഘത്തെ നിയോഗിക്കുമെന്നും ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കുമെന്നും പൂനെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.