കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്പിള്ളയുള്പ്പെടെയുള്ളവര്ക്ക് വധഭീഷണി. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് വധിക്കുമെന്ന ഭീഷണിയുമായി കത്ത് ലഭിച്ചത്. ശോഭാ സുരേന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്, ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി തുടങ്ങിയ നേതാക്കളെ വധിക്കുമെന്നും കത്തിലുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് കത്ത് ലഭിച്ചത്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് വധഭീഷണി
By
December 5, 2018 10:17 am